കൊച്ചി : ദയാവധമനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന കേന്ദ്ര സർക്കാർ നയം മനുഷ്യജീവന്റെ മഹത്വത്തെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതല്ലെന്ന് പ്രോലൈഫ് അപ്പസ്തോലേറ്റ്.
കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട്പെരുമാറ്റചട്ടങ്ങളിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണം. ജീവന്റെ സംസ്കാരത്തിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നവർ കരട് പെരുമാറ്റചട്ടങ്ങളെക്കുറിച്ച് സർക്കാർ നിർദേശിച്ച ഒക്ടോബർ 20നകം അഭിപ്രായം അറിയിക്കുവാൻ പ്രോലൈഫ് അപ്പസ്തോലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭർത്ഥിച്ചു. ആരോഗ്യം ക്ഷയിക്കുമ്പോൾ ജീവിതമവസാനിപ്പിക്കാമെന്ന തീരുമാനമെടുത്ത രാജ്യങ്ങളിൽപ്പോലും പുനപരിശോധിക്കണമെന്ന അവശ്യമുയരുമ്പോൾ ഭാരതത്തിൽ ജീവൻവിരുദ്ധ മനോഭാവങ്ങളെ പിന്തുണക്കരുതെന്നും, മനുഷ്യജീവനെ പ്രയോജനക്ഷമതയും വരുമാനവും, സാഹചര്യങ്ങളും നോക്കി ജീവിതമവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
