ഹൂസ്റ്റൺ : സംവാദത്തിന് തയാറാകാത്ത ഡൊണൾഡ് ട്രംപിനെ പരിഹസിച്ച് കമല ഹാരിസ്. ടിവിയിൽ നൽകിയ 30 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം വഴിയാണ് കമല ഹാരിസ് ട്രംപിനെ പരിഹസിച്ചത്.
അലബാമയും ജോർജിയയും തമ്മിലുള്ള കോളേജ് ഫുട്ബോൾ മത്സരത്തിൽ ഡൊണൾഡ് ട്രംപ് പങ്കെടുക്കുന്നതിനിടെയാണ് പരസ്യം പുറത്തുവന്നത്. ‘വിജയികൾ ഒരിക്കലും ഒരു വെല്ലുവിളിയിൽ നിന്ന് പിന്നോട്ട് പോകില്ല. അത് എപ്പോൾ വേണമെങ്കിലും എവിടെയും ആകാമെന്ന് ചാംപ്യന്മാർക്ക് അറിയാം. എന്നാൽ പരാജിതർ, അവർ കരയുകയും പിന്തിരിയുകയും ചെയ്യും. അവരുടെ പന്ത് വീട്ടിലേക്ക് കൊണ്ടുപോകും.’ – പരിഹാസങ്ങൾ നിറഞ്ഞ കമലാ ഹാരിസിൻ്റെ ക്യാംപെയ്ൻ പുറത്തിറക്കിയ പരസ്യം ഇങ്ങനെയായിരുന്നു:
