Ultimate magazine theme for WordPress.

ബോയിങ് സ്റ്റാർലൈനർ: ബഹിരാകാശ യാത്രികരെ തിരികെയെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചു

ഫ്ലോറിഡ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാനുള്ള സ്പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു.

ബോയിങ് സ്റ്റാർലൈനർ ദൗത്യത്തിലെ യന്ത്ര തകരാറുമൂലമാണ് ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയത്. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് ഫാൽക്കൺ 9 റോക്കറ്റാണ് ക്രൂ 9 പേടകവുമായി ബഹിരാകാശത്തേക്ക് തിരിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവുമാണ് നിലവിൽ പേടകത്തിലുള്ളത്.

Sharjah city AG
Leave A Reply

Your email address will not be published.