Ultimate magazine theme for WordPress.

ഗാസയിൽ 187,000 കുട്ടികൾ പോളിയോ വാക്സിൻ സ്വീകരിച്ചുവെന്ന് യുഎൻ ഏജൻസി

കെയ്‌റോ : ഗാസയിൽ കുട്ടികൾക്കായുള്ള പോളിയോ വാക്സിനേഷൻ യജ്ഞത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. സെൻട്രൽ ഗാസയിലെ പ്രദേശങ്ങളിൽ പ്രചാരണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ ഏകദേശം 187,000 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ഏജൻസി അറിയിച്ചു.

എന്നാൽ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് 11 മാസത്തെ സ്ഥിരമായ വെടിനിർത്തൽ ആവശ്യമാണെന്ന് യുഎൻ ഏജൻസി പറഞ്ഞു. പോളിയോ വാക്സിനേഷന് വേണ്ടി സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നെങ്കിലും ആക്രമണം തുടരുകയാണ്.

Sharjah city AG
Leave A Reply

Your email address will not be published.