Ultimate magazine theme for WordPress.

ഫ്രാൻസിൽ ചരിത്രപ്രസിദ്ധമായ ദൈവാലയം അഗ്നിക്കിരയാക്കി

ഫ്രാൻസ് : ഫ്രാൻസിലെ പാസ്-ഡി-കലൈസ് ഡിപ്പാർട്ട്‌മെൻ്റിലെ സെന്റ്റ്-ഓമറിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എന്ന ദൈവാലയം കത്തിനശിച്ചു. സെപ്റ്റംബർ 2 രാത്രിയാണ് ജോയൽ വിഗൂറക്സ് എന്നയാൾ പള്ളിക്ക് തീയിട്ടത്.

മുമ്പും ഈ വ്യക്തി നിരവധി ആരാധനാലയങ്ങൾക്ക് തീയിടാൻ ശ്രമിച്ചിട്ടുണ്ട്. പോലീസ് ഈ വ്യക്തിയെ അറസ്റ്റ് ചെയ്തു. പ്രാദേശിക അധികാരികൾ പറയുന്നതനുസരിച്ച്, പുലർച്ചെ നാലുമണിയോടെയാണ് തീ ആളിപ്പടർന്നത്. 120 അഗ്നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി രാവിലെ 7.15 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുൻകരുതലിൻറെ ഭാഗമായി കെട്ടിടത്തിനു സമീപം താമസിക്കുന്ന 60 ഓളം പ്രദേശവാസികളെ ഒഴിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിൽ 39 കാരനായ ഒരു വ്യക്തി അതിക്രമിച്ചു കയറി സ്റ്റെയിൻ ഗ്ലാസ് ജനൽ തകർത്തതായി കണ്ടെത്തി.

Sharjah city AG

Comments are closed.