മോസ്കോ: വാർധക്യം തടയാൻ സാധിക്കുന്ന മരുന്ന് വികസിപ്പിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഗവേഷകർക്ക് നിർദേശം നൽകി. രാജ്യത്ത് ആയുർദൈർഘ്യം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിർദേശം.
ആയുർദൈർഘ്യം പരിഹരിക്കാൻ സഹായിക്കുന്ന ചികിത്സ വികസിപ്പിക്കണമെന്ന നിർദേശം പുടിൻ റഷ്യൻ ശാസ്ത്രജ്ഞർക്ക് നൽകി. ചികിത്സ വികസിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ജൂണിൽ റഷ്യൻ ആരോഗ്യ മന്ത്രാലയം ഗവേഷകർക്ക് കത്തിലൂടെ നിർദേശം നൽകിയെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2030 ഓടെ ചികിത്സ വികസിപ്പിക്കാനാകണം എന്നാണ് നൽകിയിരിക്കുന്ന നിർദേശം.
റഷ്യൻ പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് വാർധക്യം തടയാൻ സാധിക്കുന്ന മരുന്ന് സഹായിക്കുമെന്നാണ് സർക്കാരിൻ്റെ നിഗമനം. ഇതുവഴി കുറഞ്ഞത് 175,000 പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നാണ് വിലയിരുത്തൽ.
