കീവ് : റഷ്യ-ഉക്രെയ്ന് യുദ്ധകാലത്ത് ഇന്ത്യ നിഷ്പക്ഷതയോ നിസ്സംഗതയോ പാലിച്ചില്ലെന്നും സമാധാനത്തിന്റെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായുള്ള സംഭാഷണത്തിനിടെ, ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘര്‍ഷം പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കി. സമാധാനത്തിനായുള്ള ശ്രമങ്ങളില്‍ സജീവമായ സംഭാവനകള്‍ നല്കാന് ന്യൂഡല്‍ഹി തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
