Ultimate magazine theme for WordPress.

കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ജീവനോപാദി പുനഃസ്ഥാപന പദ്ധതി ധനസഹായ വിതരണം നടന്നു

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യയിൽ ജീവനോപാദി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ധനസഹായം വിതരണം ചെയ്തു. ചെറുകിട തൊഴിൽസംരംഭങ്ങളിലൂടെ വരുമാനസാധ്യതകൾക്ക് അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്‌ഘാടനം നിർവഹിച്ചു. ഡോ. റോസമ്മ സോണി അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ബിൻസി സെബാസ്റ്റ്യൻ, ലൗലി ജോർജ്, മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പെട്ടിക്കട, തയ്യൽ യൂണിറ്റുകൾ, പലഹാരക്കട, നിത്യോപയോഗ സാധന നിർമ്മാണ യൂണിറ്റുകൾ, സ്‌റ്റേഷനറി ഷോപ്പുകൾ, തുണിക്കട തുടങ്ങിയവ ആരംഭിക്കുന്നതിനാണ് ധനസഹായം ലഭ്യമാക്കിയത്.

Sharjah city AG

Comments are closed.