മുള്ളരിങ്ങാട്ട്: രണ്ടു ദിവസങ്ങളുടെ ഇടവേളയിൽ ഭാര്യയും ഭർത്താവും നിത്യതയിൽ പ്രവേശിച്ചു. മുള്ളരിങ്ങാട് ബ്രദറൺ സഭയിലെ അംഗങ്ങളായിരുന്ന പൗലോസ് കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് പതിനൊന്നിനും ഭാര്യ ഡെയ്സി ബുധനാഴ്ച രാവിലെ നാലരക്കുമാണ് മരണമടഞ്ഞത്.
പൗലോസിന്റെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച്ച രാവിലെയും ഡെയ്സിയുടെ സംസ്കാരം ഇന്നലെ രാവിലെയുമാണ്
നടന്നത്. ഇരുവരുടെയും മരണത്തോടെ മകൾ ഗ്രേയ്സ് പോൾ മുള്ളരിങ്ങാട് സെറ്റിൽമെന്റ് കോളനിയിൽ ഒറ്റപ്പെട്ട നിലയിലാണ്.
തേക്കാത്തതും ഷീറ്റിട്ടതുമായ ഒരു ചെറിയ വീട്ടിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. കൂലിപ്പണി ചെയ്തും പശുവിനെ വളർത്തിയും, അയൽ ഭവനങ്ങളിൽ പണിക്കു പോയുമാണ് ഗ്രേസ് ഉപജീവനം കഴിക്കുന്നത്. പ്രാർത്ഥനയിൽ ഓർത്താലും
