Ultimate magazine theme for WordPress.

റാസൽഖൈമയിൽ കൊയ്ത്തു പെരുന്നാൾ 2026

റാസ് അൽ ഖൈമ: സെന്റ്മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഈ വർഷത്തെ കൊയ്ത്തു പെരുന്നാൾ നവംബർ ഒന്നിന് ജസീറ ദേവാലയ അങ്കണത്തിൽ നടക്കും.

കൊയ്ത്തു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ഇടവക വികാരി റവ.ഫാ.എബി കെ രാജു നിർവ്വഹിച്ചു. ഹാർവെസ്റ്റിനോട് അനുബന്ധിച്ച് വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, സെക്രട്ടറി അജി സക്കറിയ, ജനറൽ കൺവീനർ സാം കെ മാത്യു , അനിൽ കെ.ജോയ് , സഭ മാനേജിംഗ് കമ്മറ്റി അംഗം ബേബി തങ്കച്ചൻ, ഭദ്രാസന കമ്മറ്റി അംഗം സ്റ്റാൻലി തോംസൺ എന്നിവർ അടങ്ങിയ നേതൃത്വം അറിയിച്ചു,

സ്റ്റാൻലി തോംസൺ, റോയ് തോമസ് , വിനോദ് പാപ്പച്ചൻ , രെഞ്ചു ജോസ് ഫിലിപ്പ്, ജെറി ജോൺ , മോബി വർഗീസ് , അജി ചാക്കോ , ജൂബി വർഗീസ്, സജി എം. ജോർജ് , ജോൺ റ്റി.ഒ, ഷിബു കെ, റ്റിജോ സാം, സീന സാം, സുനി വർഗീസ്, സജി വർഗീസ് , ജോബ് ഐ ചാക്കോ എന്നിവർ ഹാർവസ്റ്റുമായി ബന്ധപ്പെട്ട വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകും

Sharjah city AG

Comments are closed.