ടെക്സാസ് : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത പാസ്റ്ററും മുൻ യുഎസ് ജനപ്രതിനിധിയുമായ സ്റ്റേസി-മേരി ലോട്ടന്‍ 33 വർഷത്തെ തടവുശിക്ഷ. ഡേകെയറിലെ കുട്ടികളുടെ നഗ്നചിത്രങ്ങൾ ശേഖരിച്ച കേസിലാണ് ഈ ട്രാൻസ്ജെൻഡർ നേതാവ് ശിക്ഷിക്കപ്പെട്ടത്.
തന്റെ അധാർമ്മികമായ പ്രവൃത്തികളെ ന്യായീകരിക്കാൻ ലോട്ടൻ ക്രൈസ്തവ വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിച്ചതായി പ്രോസിക്യൂഷൻ കണ്ടെത്തി. കുട്ടികളുമായുള്ള ലൈംഗികബന്ധത്തെ ബൈബിളിൽ ദൈവം എവിടെയും അപലപിച്ചിട്ടില്ലെന്ന വിചിത്രമായ വാദമാണ് ഇയാൾ തന്റെ പങ്കാളിയോട് സന്ദേശങ്ങളിലൂടെ പങ്കുവെച്ചിരുന്നത്.
താൻ തെറ്റ് ചെയ്താലും ഒരു പാസ്റ്ററായി തുടരുന്നതിനെ ദൈവം എതിർക്കില്ലെന്നും തങ്ങൾക്ക് സ്വർഗ്ഗത്തിൽ ഇടം ലഭിക്കുമെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്ത ഇത്തരം സന്ദേശങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.

Comments are closed.