പാകിസ്ഥാൻ : പാക്കിസ്ഥാനിൽ വ്യാജ ഈശ്വരനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിലിലായിരുന്ന നദീം മസിഹ് (51) എന്ന അന്ധനായ ക്രൈസ്തവ വിശ്വാസിയെ ലാഹോർ കോടതി വെറുതെവിട്ടു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റത്തിൽ നിന്നും നിരപരാധിയായ ഇയാളെ അടിയന്തിരമായി മോചിപ്പിക്കാൻ ജഡ്ജി ഉത്തരവിട്ടു.
തന്റെ തൂക്കമെഷീൻ ബിസിനസ്സ് തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് മുസ്ലീം വ്യക്തികൾ കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന് പ്രതിഭാഗം തെളിയിച്ചു. മകന്റെ മോചനത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന അമ്മയും കുടുംബവും വൈകാരികമായ രംഗങ്ങളോടെയാണ് കോടതി വിധി ആഹ്ളാദപൂർവ്വം സ്വാഗതം ചെയ്തത്.
മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനിലെ ഈശ്വരനിന്ദാ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കത്തോലിക്കാ നീതി ന്യായ കമ്മീഷനും മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ ആരോപണങ്ങൾ പലപ്പോഴും വലിയ അക്രമങ്ങൾക്കും കാരണമാകാറുണ്ട്.

Comments are closed.