നൈജീരിയ : ഫുലാനി തീവ്രവാദികൾ ക്രിമിനൽ സംഘവുമായി ചേർന്ന് നൈജീരിയയിലെ ഒരു ക്രിസ്ത്യൻ ഗ്രാമത്തിൽ ആക്രമണം നടത്തി. ആക്രമണത്തിൽ 50 ക്രൈസ്തവർ കൊല്ലപ്പെട്ടു.
ആഗസ്റ്റ് എട്ടിന് ബെന്യൂ സംസ്ഥാനത്തിലെ ഉക്കും കൗണ്ടിയിലെ ക്രിസ്ത്യൻ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ കർഷകരും ഫുലാനി തീവ്രവാദികളും തമ്മിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. അതിനാൽ, പൊലീസ് പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന് ഗ്രാമവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിനുപകരം സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചുപോയി. ഇതാണ് അക്രമത്തിലേക്കു നയിച്ചതെന്ന് മുൻ ഗവർണർ സ്ഥാനാർഥിയായ ഷിമ അയതി പറഞ്ഞു.
