Ultimate magazine theme for WordPress.

ഉത്തരേന്ത്യയിൽ കനത്ത മഴ: 4 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി

ഡൽഹി : ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രം നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജസ്ഥാൻ, അസം, മേഘാലയ, ബീഹാർ എന്നീ 4 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

രാജസ്ഥാനിൽ വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ 22 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. ഉത്തരേന്ത്യയിൽ ആകെ രണ്ടു ദിവസത്തിനിടെ മഴക്കെടുതിയിൽ 32 പേർ മരണപ്പെട്ടു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഹരിയാനയിലെ ചണ്ഡീഗഡിലും ഗുരുഗ്രാമിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

Sharjah city AG

Comments are closed.