Ultimate magazine theme for WordPress.

വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവക മിഷൻ വേദപുസ്തക പാരായണം സമാപിച്ചു

വെൺമണി : വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 5 ന് ആരംഭിച്ച “വചന പാരായണ വാരം” ആഗസ്റ്റ് 10 ന് സമാപിച്ചു.

ഇടവക മിഷന്റെ നേതൃത്വത്തിൽ നടന്ന ഈ ഉദ്യമത്തിൽ ഇടവക ഭാരവാഹികൾ കൈസ്ഥാന സമിതി, സൺഡേ സ്കൂൾ, യുവജന സഖ്യം, ഗായക സംഘം, സീനിയർ സിറ്റിസൺ, ഇടവക മിഷന്റെ ആറ് മേഖലയിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ വായനയിൽ പങ്ക് ചേർന്നു. ഓരോ വിഭാഗവും രണ്ട് മണിക്കൂർ വീതമുള്ള സമയമാണ് വായനയ്ക്കായി വിനിയോഗിച്ചത്. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിലാണ് ബൈബിൾ വായിച്ചത്. ജയിംസ് ജോയി, രാജു വർഗീസ് , ജയിംസ് കുരട്ടിയിൽ, സജി വർഗീസ്, ഡോ. സജു മാത്യു, റവ. നോബിൻ സാം ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

Sharjah city AG

Comments are closed.