തിരുവല്ല: യുണൈറ്റഡ് പെന്തകോസ്ത് സിനഡ് തിരുവല്ല താലൂക്ക് സമ്മേളനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് തിരുവല്ല ഡിവൈൻ വർഷിപ്പ് സെന്ററിൽ നടക്കും. ജില്ലാ കൺവീനർ പാസ്റ്റർ സി കെ തോമസ് അധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന പ്രസിഡന്റ് ബ്ര. ഗ്ലാഡ്സൺ ജേക്കബ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രെഷറർ പാസ്റ്റർ മാത്യു ബെന്നി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ എം ഐ തോമസ്, സംസ്ഥാന സെക്രട്ടറി, പാസ്റ്റർ ജോയി കുമളി എന്നിവർ പ്രസംഗിക്കും. താലൂക്ക് ഭാരവാഹികളെ യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് താലൂക്ക് കൺവീനർ പാസ്റ്റർ എബ്രഹാം ടി മാത്യു തിരുവല്ല അറിയിച്ചു.
