കോഴിക്കോട്: കോടഞ്ചേരി ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് നേതൃത്വം
നൽകുന്ന ഉപവാസ പ്രാർത്ഥനയും ആത്മീയ ആരാധനയും ആഗസ്റ്റ്
5 മുതൽ 8 വരെ രാവിലെ 9-30 നും വൈകുന്നേരം 6-30 നും വിവിധ സഭാ ഹാളുകളിൽ നടക്കും.
അഞ്ചിന് നാരങ്ങത്തോട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും ആറിന് പുലിക്കയം ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും 7, 8 തീയതികളിൽ കോടഞ്ചേരി ഏ ജി ചർച്ച് സഭാ ഹാളിലുമാണ് പ്രാർത്ഥന നടക്കുന്നത്.
പാസ്റ്റർമാരായ കെ കെ മാത്യു ( നിലമ്പൂർ ), ജോൺ കെ മാത്യു( കൊട്ടാരക്കര ) തുടങ്ങിയവർ പ്രസംഗിക്കും. സംഗീത ആരാധന പാസ്റ്റർ ഇ പി മാത്യുവിന്റെ നേതൃത്വത്തിൽ നടക്കും. പാസ്റ്റർമാരായ സജിമോൻ ജേക്കബ്, സൽമോൻ പി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
