Ultimate magazine theme for WordPress.

ചൈനയിൽ ഹൈവേ പാലം തകർന്നു; 60 പേരെ കാണ്മാനില്ല

ബീജിംഗ് : ചൈനയിലെ ഷാങ്സി പ്രവിശ്യയിൽ കനത്ത മഴയിൽ ഹൈവേയിലെ പാലം ഇടിഞ്ഞു വീണതായി റിപ്പോർട്ട്. 17 കാറുകളും 8 ട്രക്കുകളും വെള്ളത്തിൽ പതിച്ചു. 60 പേരെ കാണാനില്ല.

പെട്ടന്നുണ്ടായ പ്രളയത്തിന് പിന്നാലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാണാതായവരേയും കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 900 അംഗങ്ങളുള്ള സംഘമാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.