Ultimate magazine theme for WordPress.

ശാരോൻ സണ്ടേസ്കൂൾ അസോസിയേഷന്റെ ബിരുദദാനം നാളെ

തിരുവല്ല : ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ രാവിലെ 09:30 ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി അധ്യക്ഷത വഹിക്കും.

ശാരോൻ ഫെലോഷിപ് ചർച്ച് ഇൻ്റർനാഷണൽ പ്രസിഡൻ്റ് റവ.ജോൺ തോമസ്, നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, റെവ.ബോബി എസ് മാത്യു(പ്രൊഫസർ FTS മണക്കാല) എന്നിവർ സന്ദേശം നൽകും. ശിലോഹോം വോയ്സ്,തിരുവല്ല ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രീ സ്കൂൾ 1 മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൂർത്തിയാക്കിയ 103 വിദ്യാർഥികളാണ് ഗ്രാജുവേഷന് അർഹത നേടിയത്. സണ്ടേസ്കൂൾ എക്സിക്യുട്ടീവ്, ജനറൽ കമ്മറ്റി അംഗങ്ങളും, അധ്യാപകരും, മാതാപിതാക്കളും, പാസ്റ്റർമാരും സംബന്ധിക്കും. ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ്, ട്രഷറർ ബ്രദർ കെ തങ്കച്ചൻ,ജനറൽ കോ ഓർഡിനേറ്റർ പാസ്റ്റർ പി എ ചാക്കോച്ചൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ പാസ്റ്റർ സനു ജോസഫ് എന്നിവർ നേതൃത്വം നൽകും.

1 Comment
  1. коли засинаю наче втрачаю свідомість,
    наче сплю наяву до чого
    сниться дуже красива квітка
    26 01 який знак зодіаку люди 4 в нумерології значення

Leave A Reply

Your email address will not be published.