വത്തിക്കാൻ : യേശു ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാൻ അയക്കുമ്പോൾ ആവശ്യമുള്ളത് മാത്രം കയ്യിൽ കരുതാൻ പറഞ്ഞു. വസ്തുക്കളുടെ ഉപയോഗത്തിൽ എങ്ങനെ സംയമനം പാലിക്കണമെന്ന് അറിയുക, വിഭവങ്ങൾ, കഴിവുകൾ, സമ്മാനങ്ങൾ എന്നിവ പങ്കുവക്കുക, സ്വതന്ത്രമായിരിക്കാൻ അമിതമായത് കൂടാതെ പ്രവർത്തിക്കുക എന്നിവ ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രാർഥനയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
