ജെറുസലേം: ഇസ്രയേലിൽ നാൽപത്തീരായിരത്തോളം സ്ത്രീകൾ യുദ്ധം ആരംഭിച്ചതിന് പിന്നാലെ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചു. ഇതിൽ പതിനെണ്ണായിരം പേർക്ക് അനുമതി നൽകിയതായി സുരക്ഷാ മന്ത്രാലയം അറിയിച്ചു.
സ്വയരക്ഷയ്ക്ക് വേണ്ടി തോക്ക് ഉപയോഗിക്കാനുള്ള അപേക്ഷ നൽകിയാണ് ഈ സ്ത്രീകൾ കാത്തിരിക്കുന്നത്. മുൻപുണ്ടായിരുന്ന യുദ്ധ സമയത്തും സമാനരീതിയിൽ സ്വയരക്ഷയ്ക്കായി തോക്കു ഉപയോഗിക്കാൻ വേണ്ടിയുള്ള അനുമതിക്കായി സ്ത്രീകൾ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത്തവണ അതിന്റെ മൂന്നിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു.
