Ultimate magazine theme for WordPress.

ലൈംഗിക പീഡന കേസിനെ തുടർന്ന് സീനിയര്‍ പാസ്റ്റര്‍ രാജിവെച്ചു

ടെക്‌സാസ് : ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായിരുന്ന കാലത്ത് വൈറ്റ് ഹൗസിലെ പ്രധാന ഉപദേശകനും ഗേറ്റ് വേ മെഗാചര്‍ച്ചിന്റെ സ്ഥാപകനുമായ റോബര്‍ട്ട് മോറിസ് സഭയുടെ സീനിയര്‍ പാസ്റ്റര്‍ സ്ഥാനത്ത് നിന്നും ലൈംഗിക പീഡന കേസിനെ തുടർന്ന് രാജിവെച്ചു.

നാൽപത്തിനാലു വർഷങ്ങൾക്ക് മുമ്പ് പന്ത്രണ്ടുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലാണ് സഭാകോടതി ഇവാഞ്ചലിക്കല്‍ പാസ്റ്ററിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നിലവിലെ സംഭവവികാസങ്ങളില്‍ ഫാദര്‍ മോറിസ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. റോബര്‍ട്ട് മോറിസിന്റെ രാജി സ്വീകരിച്ചതായി ഡള്ളാസ് ആസ്ഥാനമായുള്ള ബോര്‍ഡ് ഓഫ് എല്‍ഡേഴ്‌സ് ഓഫ് ഗേറ്റ് വേ ചര്‍ച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച അമ്പത്തിയാറുകാരിയായ യുവതി പരസ്യമായി ഉന്നയിച്ച ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം നടത്താനായി ബോര്‍ഡ് ഒരു നിയമകേന്ദ്രത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ബോര്‍ഡിന്റെ പ്രസ്താവനയില്‍ ഫാദര്‍ മോറിസിനെതിരേ ഏതെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടോയെന്ന വ്യക്തമാക്കുന്നില്ല.

വാഷിംഗ്ടണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദ ക്രിസത്യന്‍ പോസ്റ്റ് കഴിഞ്ഞാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഒരു യുവതിയുമായി താന്‍ അനുചിതമായ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി ഫാദര്‍ മോറിസ് തന്നെ സമ്മതിക്കുന്നതായി പറയുന്നുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.