Ultimate magazine theme for WordPress.

അന്ധവിശ്വാസവും അനാചാരങ്ങളും അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : അന്ധവിശ്വാസവും അനാചാരങ്ങളും അവസാനിപ്പിക്കാൻ നിയമം ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ കെ ഡി പ്രസേനൻ കൊണ്ടുവന്ന സ്വകാര്യ ബില്ലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അന്ധവിശ്വാസവും അനാചാരങ്ങളും സംബന്ധിച്ച് ജനങ്ങളിൽ ശരി യായ അവബോധം സൃഷ്ടിക്കാനും മനുഷ്യത്വരഹിത ദുരാചാര പ്രവൃത്തികൾ തടയാനും വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണത്തിന് നിയമ കമീഷൻ ശിപാർശ നൽകിയിട്ടുണ്ട്. ദുരാചാരം വഴിയുള്ള ചൂഷണം അവസാനിപ്പിക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടായിരിക്കും അന്തിമരൂപമെന്നും മന്ത്രി പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.