ആനക്കര : ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്ത്വത്തിൽ ആനക്കര ഹൈസ്കൂളിൽ 24 വെള്ളിയാഴ്ച മുതൽ 27 തിങ്കൾ വരെ ചിൽഡ്രൻസ് ഫെസ്റ്റും പഠനോപകരണ വിതരണവും നടത്തി. ഫാദർ ജസ്റ്റിൻ വിരാലി വിളയിൽ ഉദ്ഘാടനം ചെയ്തു ബ്രദർ അനൂപ്, ബ്രദർ ജോജോ ജോസഫ് കുട്ടികൾക്കുള്ള ക്ലാസുകൾ എടുത്തു. തുടർന്ന് ഫാദർ ജസ്റ്റിൻ വിരാലി വിളയിൽ പുതിയ അധ്യായന വർഷം അനുഗ്രഹമാകുവാൻ പ്രാർത്ഥിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുമുണ്ടായി. ഇടവക ശുശ്രൂഷകൻ പോൾസൺ പുലിക്കോട്ടിൽ, റെജി ചെറുവത്തൂർ, സിസ്റ്റർ രാധ തുടങ്ങിയവർ പ്രസംഗിച്ചു.
