ന്യൂയോർക് : അവസാനമില്ലാതെ തുടരുന്ന പാലസ്തീൻ-ഇസ്രായേൽ യുദ്ധത്തിൽ ഇതിനോടകം കഴിഞ്ഞ മുപ്പത്തിരണ്ട് ആഴ്ചകളിൽ മാത്രം 129 പാലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ് പ്രതിനിധി ആദേലെ ഖോദർ. 2022-ൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ച് മൂന്നിരട്ടി കുട്ടികളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. കുട്ടികളുടെ ജീവിതസുരക്ഷ കണക്കിലെടുത്ത്, ഇപ്പോഴത്തെ ആക്രമങ്ങൾ അവസാനിപ്പിക്കാൻ സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തയ്യാറാകണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു
