Ultimate magazine theme for WordPress.

കോട്ടയത്ത് അവധിക്കാല പരിശീലനക്കളരി

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സ്മാർട്ട് ഗ്രൂപ്പിലെ കുട്ടികൾക്കായി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ അവധിക്കാല പരിശീലനക്കളരി സംഘടിപ്പിച്ചു.മുനിസിപ്പൽ ചെയർപേഴ്സ‌ൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ,സിസ്റ്റർ മേഴ്‌സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

5, 6, 7 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുൻനിർത്തിയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.പരിശീലനക്കളരിയോടനുബന്ധിച്ച് ലൈഫ് സ്‌കില്ലുകളെക്കുറിച്ചു നടത്തപ്പെട്ട സെമിനാറിന് സജോ ജോയി നേതൃത്വം നൽകി. കൂടാതെ, പാഴ്വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ക്രാഫ്റ്റ്, ഫ്ളവർ നിർമ്മാണ പരിശീലനവും ചൈതന്യ പാർക്ക്, കാർഷിക മ്യൂസിയം, ഹെൽത്ത് ഫിറ്റ്നസ് സെൻ്റർ, കാർഷിക നേഴ്സറി എന്നിവ സന്ദർശിക്കുന്നതിനും അവസരമൊരുക്കിയിരുന്നു.

Sharjah city AG

Comments are closed.