Ultimate magazine theme for WordPress.

ഒമാനിലെ തു​ട​ർ​ച്ച​യാ​യ മ​ഴ; വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഡാ​മു​ക​ൾ നി​റ​ഞ്ഞു

മസ്കറ്റ്: കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനിൽ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനമർദത്തിന്‍റെ ഭാഗമായി ഒമാനിൽ പതിവ് വർഷത്തിനും വിപരീതമായി മഴ ലഭിച്ചത്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലെ ഡാമുകളിൽ എല്ലാം ജലനിരക്ക് ഉയർന്നു. ബുറൈമിയിൽ ഡാമുകൾ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. 3.011 ദശലക്ഷം ഘനമീറ്റർ വെള്ളം ആണ് ഇപ്പോൾ ഇവിടെ ഉള്ളത്. ആറ് അണക്കെട്ടുകളാണ് നിറഞ്ഞൊഴുകുന്നതെന്ന് മഹ്ദ വിലായത്തിലെ കാർഷിക വികസന-ജലവിഭവ വകുപ്പ് മേധാവി എൻജിൻ സായിദ് ബിൻ ഖലീഫ അൽ ജാബ്രി പറഞ്ഞു.

മഹ്ദ ഡാം, അബു ഖല, മസാഹ്, ഹേവാൻ, മെസൈലിക്, അൽ ജാവിഫ് തുടങ്ങിയ രാജ്യത്തെ ഡാമുകളും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബുറൈമി ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ്-ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്‌സിന്‍റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ വിലയ തരത്തിലുള്ള മഴയാണ് ലഭിച്ചത്. വിവിധ ഗവർണറേറ്റുകളിലും ഡാമുകളിൽ ജല നിരപ്പ് കൂടുതലാണ്.

Leave A Reply

Your email address will not be published.