Ultimate magazine theme for WordPress.

ഗാസയില്‍ പരിക്കേറ്റ കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍

റോം: ഗാസയില്‍ പരിക്കേറ്റവരും രോഗികളുമായ 60 കുട്ടികളുമായി ഈജിപ്തില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഇറ്റാലിയന്‍ തുറമുഖമായ ലാ സ്‌പെസിയയിലെത്തി. റാഫാ അതിര്‍ത്തിയിലൂടെ ഈജിപ്തിലെത്തിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഈജിപ്തിലെ അല്‍ ഹാരിഷ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിലുണ്ടായിരുന്നു  . ഹോളിലാന്റിന്റെ ചുമതല വഹിക്കുന്ന വികാരി ഫാ. ഇബ്രാഹിം ഫാല്‍ത്താസ്, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്തോണിയോ തജാനി തുടങ്ങിയവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു.

ഗുരുതരമായ അവസ്ഥയിലുള്ള കുട്ടികളെ അപ്പോള്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയെന്നും ഫാ. ഫാല്‍ത്താസ് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ എത്തിക്കുന്ന ദൗത്യം വിജയിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും എന്നാല്‍ കുട്ടികളുടെ ദയനീയ അവസ്ഥ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് മാസവും, 18 മാസവുമൊക്കെ പ്രായമുള്ള അനാഥരായ കുഞ്ഞുങ്ങളും സംഘത്തിലുണ്ട്.

ഇവരെ സ്വീകരിച്ച സംഘത്തില്‍ അറബി സംസാരിക്കുന്ന ഏക വ്യക്തിയെന്ന നിലയില്‍ കുട്ടികള്‍ തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും ഒരു കുഞ്ഞ് കുട്ടി തന്നെ ‘ഡാഡി’ എന്നാണ് വിളിച്ചതെന്നും വികാരനിര്‍ഭരനായി ഫാ. ഫാല്‍ത്താസ് പറഞ്ഞു. നേരത്തെ വിമാനമാര്‍ഗവും കുട്ടികളെ ചികിത്സയ്ക്കായി ഇറ്റലിയില്‍ എത്തിച്ചിരുന്നു. വലിയ തോതിലുള്ള രക്ഷാ ദൗത്യങ്ങളുടെ തുടക്കമായി ഈ ദൗത്യം മാറിയേക്കാമെന്ന് ഫാ. ഫാല്‍ത്താസ് പ്രത്യാശ പ്രകടിപ്പിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.