ഉക്രൈൻ : കിഴക്കൻ യൂറോപ്യൻ രാഷ്ട്രത്തിനെതിരായ റഷ്യയുടെ അധിനിവേശം രണ്ടാം വാർഷികത്തോട് അടുക്കുമ്പോൾ, ഉക്രെയ്നിലെ ഓർത്തഡോക്സ് ചർച്ച് അതിൻ്റെ ഔദ്യോഗിക കലണ്ടറിൽ നിന്ന് ഒരു മധ്യകാല റഷ്യൻ നേതാവായിരുന്ന വിശുദ്ധനെ നീക്കം ചെയ്തു.
കഴിഞ്ഞയാഴ്ച, ഒസിയു നേതൃത്വം ഉക്രേനിയൻ ഓർത്തഡോക്സ് സഭയുടെ വിശുദ്ധ സിനഡ് കൈവിലെ സെൻ്റ് മൈക്കിൾസ് ഗോൾഡൻ ഡോം കത്തീഡ്രലിലെ ഓർത്തഡോക്സ് സഭാ പ്രൈമേറ്റിൻ്റെ ഔദ്യോഗിക വസതിയായ സിനഡൽ ഹാളിൽ സംഘടിപ്പിച്ചു.
മീറ്റിംഗ് അജണ്ടയുടെ ഭാഗമായി, അലക്സാണ്ടർ നെവ്സ്കി എന്നറിയപ്പെടുന്ന നോവ്ഗൊറോഡിലെ അലക്സാണ്ടർ രാജകുമാരൻ്റെ ഓർമ്മ ദിനം കലണ്ടറിൽ നിന്നും നീക്കം ചെയ്യാൻ വിശുദ്ധ സിനഡ് സമ്മതിച്ചു.ജർമ്മനിക്കും സ്വീഡിഷുകാർക്കുമെതിരായ സൈനിക വിജയങ്ങൾക്ക് പേരുകേട്ട പതിമൂന്നാം നൂറ്റാണ്ടിലെ റഷ്യൻ നേതാവും ,വിശുദ്ധനുമായ നെവ്സ്കിയുടെ തിരുനാൾ ദിനമായ നവംബർ 23-ആണ് നീക്കം ചെയ്തത്.

Comments are closed.