Ultimate magazine theme for WordPress.

ടെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് ബ്രിട്ടിഷ് എയര്‍വേഴ്‌സ്

 

 

ലണ്ടന്‍: ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസ് തല്‍കാലത്തേക്ക് നിര്‍ത്തിവെച്ച് ബ്രിട്ടിഷ് എയര്‍വേഴ്‌സ്. കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങളാല്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് തിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് തല്‍ക്കാലത്തേക്ക് ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാന സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുന്നത്. ബിഎ 165 എന്ന വിമാനമാണ് ഹീത്രുവിലേക്ക് തിരിച്ചയച്ചത്.

ടെല്‍ അവീവിന് ചുറ്റും റോക്കറ്റാക്രമണം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന് വിമാനത്താവള വക്താവ് പ്രതികരിച്ചു. വിമാനങ്ങളുടെ സുരക്ഷയാണ് സുപ്രധാനമെന്നാണ് ബ്രിട്ടീഷ് എയര്‍വേഴ്‌സ് വക്താവ് വിശദമാക്കുന്നത്.

 

Sharjah city AG