Ultimate magazine theme for WordPress.

യുദ്ധമുഖത്ത്‌ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി; ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ

 

 

ജെറുസലേം : ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 201 ആയി. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ പ്രതികരിച്ചു. ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുകയാണ്. പല മലയാളികളുടെയും താമസസ്ഥലം ഉള്‍പ്പെടെ തകര്‍ന്നു. കനത്ത ഷെല്‍ ആക്രമണവും ബോംബ് അക്രമണവും തുടരുന്നു.

Sharjah city AG