Ultimate magazine theme for WordPress.

ദി പെന്തെക്കൊസ്ത് മിഷൻ നേപ്പാൾ കൺവൻഷൻ ഒക്ടോബർ 12 മുതൽ

 

കാഠ്മണ്ഡു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ നേപ്പാളിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് നേപ്പാൾ കൺവൻഷൻ ഒക്ടോബർ 12 മുതൽ 15 വരെ കാഠ്മണ്ഡു നേപ്പാൾറ്റാർ കാന്റിപുരി എ ബി പാർട്ടി പാലസിൽ നടക്കും. ദിവസവും വൈകിട്ട് 5 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, ഉച്ചകഴിഞ്ഞ് 2 ന് യുവജന മീറ്റിംഗ്, രാത്രി 9 ന് കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസം നേപ്പാളിലെ 25 ഓളം സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും നടക്കും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.