Ultimate magazine theme for WordPress.

മണിപ്പൂർ ഐക്യദാർഢ്യ സമാധാന റാലി ഡാളസ്സിൽ നടന്നു

ഡാളസ്: നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽസ് അസോസിയേഷൻ & കൊളിഷൻ പാർട്ണേസ് ( NAMTA, US) സംഘടിപ്പിച്ച സമാധാന റാലി ഡാളസ്സിൽ നടന്നു.

NATMA എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇർവിൻ, ഹിഡൻ റിഡ്ജ്, മഹാത്മാ ഗാന്ധി മെമ്മോറിയൽ പ്ലാസയിലാണ് മണിപ്പൂർ ഐക്യദാർഢ്യ സമാധാന റാലി നടന്നത്.

മണിപ്പൂർ കലാപത്തിൽ രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ സ്ത്രീകളും കുട്ടികളും നിരവധി പാസ്റ്റർന്മാരും വിശ്വാസികളും പ്ലക്കാർഡുകളും പിടിച്ച് സമാധാന റാലിയിൽ ചേർന്നു. മെതഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, പെന്തകോസ്ത് സഭകളാണ് റാലിക്ക് നേതൃത്വം നൽകിയത്.
പാസ്റ്റർ സതീഷ്, പാസ്റ്റർ സാബു ഉമ്മൻ, പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ മാത്യൂ സാമുവേൽ, പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, ജോസ് എണ്ണിക്കാട്, പാസ്റ്റർ യോഹന്നാൻ കുട്ടി ഡാനിയേൽ എന്നിവർ പങ്കെടുത്തു.

Sharjah city AG