Ultimate magazine theme for WordPress.

അലബാമയിൽ ക്രിസ്തു സാക്ഷ്യവുമായി ഒരുമിച്ചു കൂടി 11000 യുവജനങ്ങൾ

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ ബിർമിങ്ഹാമിൽ സ്തുതിയും ആരാധനകളുമായി ഒരുമിച്ച് കൂടി പതിനൊന്നായിരം യുവജനങ്ങൾ. 6 രാജ്യങ്ങളിൽ നിന്നും, 31 സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇത്രയധികം ആളുകൾ ‘മോഷൻ സ്റ്റുഡന്റ് കോൺഫറൻസ്’ എന്ന യുവത്വത്തിന്റെ ഒത്തുചേരലിൽ പങ്കെടുക്കാൻ എത്തിയത്. രണ്ടായിരത്തോളം വോളണ്ടിയറുമാരുടെ സജീവ സേവനം ഇവർക്ക് ഉണ്ടായിരുന്നു. ‘ചര്‍ച്ച് ഓഫ് ദ ഹൈലാൻഡ്സ്’ എന്ന കൂട്ടായ്മയാണ് കോൺഫറൻസിന്റെ സംഘാടകർ. പ്രസംഗങ്ങളും, ആരാധന ഗീതങ്ങളും കോൺഫറൻസിൽ നടന്നു.

ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾ യേശു ക്രിസ്തുവില്‍ തീക്ഷ്ണതയുള്ളവരാണെന്നും അവർ യേശുവിന്റെ സ്നേഹത്തിനു വേണ്ടി ആഗ്രഹിക്കുകയാണെന്നും ഹൈലാൻഡ്സ് കോളേജിന്റെ അധ്യക്ഷനും വചനപ്രഘോഷകനുമായ മാർക്ക് പെറ്റൂസ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ എണ്ണം 18% വർദ്ധിച്ചുവെന്നാണ് കണക്ക്. ‘ജനറേഷൻ സി’ എന്ന പേരിൽ അറിയപ്പെടുന്ന തലമുറ ക്രിസ്തു വിശ്വാസവുമായി ആരാധനയിൽ പങ്കെടുക്കാൻ വിമുഖത കാട്ടുന്നുവെന്ന റിപ്പോർട്ടിനെ ഖണ്ഡിക്കുന്നതാണ് മോഷൻ സ്റ്റുഡന്റ് കോൺഫറൻസിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം

Sharjah city AG