Ultimate magazine theme for WordPress.

ജോസഫ് പി ചെറിയാൻ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

മണ്ണഞ്ചേരി: സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു നേതാജി JN നു സമീപം പറമൂട്ടിൽ ജോസഫ് പി ചെറിയാൻ സലേഷ് (55 ) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മകൾ എസ്തേറിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തേക്ക് യാത്രക്ക് ഒരുങ്ങവെ സാലിഷിനു നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഓഗസ്റ്റ് 3 നു സൗദിയിലേക്ക് മടങ്ങുവാൻ തയാറായിരിക്കെയാണ് മരണം. സംസ്കാരം നടത്തി.

ഭാര്യ റീന സൗദിയിൽ നേഴ്സാണ്. മറ്റു മക്കൾ: കെസിയ, കാതറിൻ . പിതാവ്: പരേതനായ പി എ ചെറിയാൻ മാതാവ്: മറിയാമ്മ സഹോദരങ്ങൾ: സജു, മേഴ്‌സി

Sharjah city AG