Ultimate magazine theme for WordPress.

മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ഗവർണറോട് ‘ഇന്ത്യ

ഡൽഹി :മണിപ്പൂർ സന്ദർശനത്തിന്റെ രണ്ടാംദിവസം ഗവര്‍ണര്‍ അനുസൂയ ഉയ്കേയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷസഖ്യം ‘ഇന്ത്യ’യുടെ പ്രതിനിധികൾ. രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിപക്ഷ എംപിമാർ ചേർന്ന് ഗവര്‍ണര്‍ക്ക് നിവേദനം കൈമാറി. വിവിധപ്രദേശങ്ങളും അഭയാർഥി ക്യാമ്പുകളും സന്ദർശിച്ചതിന്റെ വിശദാംശങ്ങൾ പ്രതിപക്ഷ എംപിമാർ ഗവർണറെ ധരിപ്പിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്നും പ്രതിപക്ഷ പ്രതിനിധികൾ ഗവർണറോട് ആവശ്യപ്പെട്ടു. മെയ് മൂന്നുമുതൽ സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാന തകർച്ചയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിനെ ​ഗവർണർ അറിയിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. വിഷത്തിൽ പ്രധാനമന്ത്രിയുടേത് ലജ്ജാകരവും ധിക്കാരപരവുമായ നിസ്സംഗതയാണെന്നും പ്രതിപക്ഷം നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 140ലേറെ മരണം, 500ലേറെ പേർക്ക് പരുക്ക്, 5000ത്തിലധികം വീടുകളുടെ നാശം, 60,000ത്തിലധികം ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യം എന്നിവയെല്ലാം കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പരാജയമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Sharjah city AG