പാസ്റ്റർ ബി മോനച്ചൻ കായംകുളത്തിന്റെ ഭാര്യാ മാതാവും, പരേതനായ പാസ്റ്റർ സി വി തോമസിന്റെ സഹധർമ്മിണിയുമായ അന്നമ്മ തോമസ് നിത്യതയിൽ
റാന്നി : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളത്തിന്റെ ഭാര്യാ മാതാവും, ചാപ്രാത്ത് പരേതനായ പാസ്റ്റർ സി വി തോമസിന്റെ ഭാര്യ റാന്നി കാരംവേലിൽ കുടുംബാംഗം അന്നമ്മ തോമസ് (72 വയസ്സ്) നിര്യാതയായി.
മക്കൾ : പാസ്റ്റർ സാലു തോമസ് (പാലക്കാട്), സാലി മോനച്ചൻ, ഷീല ബാബു, സാബു ചാപ്രാത്ത് (മുൻ പി വൈ പി എ സെക്രട്ടറി), ഗ്ലോറി ജെറീഷ്, ഗോഡ്‌സി അനിൽ. മരുമക്കൾ : പാസ്റ്റർ ബി മോനച്ചൻ കായംകുളം, സീനു സാലു, പാസ്റ്റർ ബാബു ചാക്കോ, ഷെറിൻ സാബു, ജെറീഷ്, അനിൽ ചാക്കോ.
സംസ്കാര ശുശ്രൂഷ മെയ് 11 വ്യാഴാഴ്ച്ച നെല്ലിക്കമൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
