Ultimate magazine theme for WordPress.

ഇന്തോനേഷ്യയിലെ സുമാത്രയിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത :ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ വൻ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 4 മാഗ്നിറ്റിയൂട് വരെ രേഖപ്പെടുത്തിയ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്. സുമാത്രയുടെ പശ്ചിമ തീരത്തോട് ചേർന്നുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. സുമാത്രയുടെ തലസ്ഥാനമായ പഡാംഗിൽ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. സൈബേറൂട്ട് ദ്വീപിൽ നിന്ന് ആളുകൾ ഇതിനോടകം തന്നെ ഒഴിഞ്ഞുപോയി. ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണ് സുമാത്ര. ഭൂമിയുടെ പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന പ്രദേശമായ പെസിഫിക് റിംഗ് ഓഫ് ഫയറിലാണ് സുമാത്ര സ്ഥിതി ചെയ്യുന്നത്. ഇതാണ് ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നത്. സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ തീരപ്രദേശത്ത് നിന്ന് മാറ്റിപാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി കഴിഞ്ഞു.

Sharjah city AG