Ultimate magazine theme for WordPress.

സംസ്ഥാന പി.വൈ.പി.എ പ്രവർത്തനോദ്ഘാടനം മെയ് 1ന്

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 4നു സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി.തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സഭയുടെ അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടത്തും. ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ നന്ദേശം നൽകും. കൂടാതെ സഭയുടെ ജനറൽ, സ്റ്റേറ്റ് നേതൃത്വം വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 140 ലധികം വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണം, ചികിത്സ സഹായ വിതരണങ്ങൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തങ്ങളും ഉണ്ടായിരിക്കും. സമ്മേളത്തിനോടനുബന്ധിച്ചു നടക്കുന്ന മ്യൂസിക് നെറ്റിൽ സാമുവേൽ വിൽസനും പി.വൈ.പി.എ സംസ്ഥാന ക്വയറും നേതൃത്വം നൽകും. സംസ്ഥാന പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതുത്വം നൽകും. ഏപ്രിൽ 20ന് കുമ്പനാട് നടന്ന പ്രഥമ സംസ്ഥാന കൗൺസിലിൽ സബ് കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു.

Leave A Reply

Your email address will not be published.