Ultimate magazine theme for WordPress.

എ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻ്റ് പതിനഞ്ചാമത് വിവാഹസഹായ വിതരണം

റാന്നി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ട്മെൻറ് നേതൃത്വത്തിൽ ഈ വർഷത്തെ പതിനഞ്ചാമത്തെ വിവാഹ സഹായവിതരണം എ.ജി. റാന്നി ഈസ്റ്റ് സെക്ഷനിലുള്ള ഇടമുറി ചർച്ചിൽ ഏപ്രിൽ 24നു നടന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2 നു നടന്ന വിശേഷാൽ യോഗത്തിൽ ഈ സഭയിലെ അംഗമായ ഒരു കുടുംബത്തിനാണ് സഹായം നൽകിയത് .സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജയപ്രകാശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചാരിറ്റി കൺവീനർ പാസ്റ്റർ ബിജി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി സഹായം കൈമാറി. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഷിനു വി സാമുവേൽ സ്വാഗതം ആശംസിക്കുകയും ചാരിറ്റി ഡിപ്പാർട്ട്മെൻറ് ട്രഷറർ ബാബു തോമസ് അടുത്ത മൂന്ന് മാസങ്ങളിൽ വിതരണം ചെയ്യുന്ന സഹായങ്ങളെ പറ്റി വിവരണം നടത്തുകയും ചെയ്തു.
പാസ്റ്റർമാരായ എബ്രഹാം വർഗീസ് , പി സി ചെറിയാൻ , സഹോദരൻമാരായ സിബു പാപ്പച്ചൻ , ബിനു കെ എബ്രഹാം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി . പാസ്റ്റർ ജോസഫ് കുഞ്ചെറിയ നന്ദി പ്രകാശിപ്പിച്ചു 

Sharjah city AG
Leave A Reply

Your email address will not be published.