Ultimate magazine theme for WordPress.

വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്‌കോവിച്ചിനെ ചാരവൃത്തി ആരോപിച്ച് റഷ്യ തടവിലാക്കി

മോസ്കോ: വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ചിനെ ചാരവൃത്തി ചുമത്തി റഷ്യ തടവിലാക്കിയതായി റഷ്യയുടെ ഉന്നത സുരക്ഷാ ഏജൻസി അറിയിച്ചു. അമേരിക്കൻ സർക്കാരിന് വേണ്ടി ഇവാൻ ഗെർഷ്കോവിച്ച് റഷ്യയുടെ രഹസ്യങ്ങൾ ചോർത്തിയതായാണ് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഏജൻസിയുടെ ആരോപണം. റഷ്യൻ സൈനിക രഹസ്യങ്ങളടക്കം ചോർത്തിയെന്നാണ് ആരോപണം. റിപ്പോർട്ടറെ തടവിലാക്കിയതു സംബന്ധിച്ച് വാൾസ്ട്രീറ്റ് ജേണൽ പ്രതികരിച്ചിട്ടില്ല. ഗെർഷ്കോവിച്ച് നേരത്തേ ഏജൻസ് ഫ്രാൻസ് പ്രസിലും ദ മോസ്കോ ടൈംസിലും ജോലി ചെയ്തിട്ടുണ്ട്.

Sharjah city AG