പ്രൊഫസർ കോശി വര്‍ഗീസ് അമേരിക്കയിൽ നിര്യാതനായി

0 395

റൗലറ്റ് സിറ്റി (ഡാളസ്): 37 വര്‍ഷമായി ഡാളസിലെ റൗലറ്റ് സിറ്റിയില്‍ സ്ഥിര താമമാക്കിയ നോര്‍ത്ത് റ്റെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളില്‍ പ്രൊഫസറായും ഡാളസ് കൗണ്ടി ജയിലിലെ പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്ന പ്രൊഫസർ കോശി വര്‍ഗീസ് നിര്യാതനായി.
ഭാര്യ : ശ്രീമതി സൂസന്‍ വരർഗീസ് (യു റ്റി സൗത്ത് വെസ്റ്റ്). മക്കള്‍ : അലിസണ്‍ വര്ഗീസ് (ഡാളസ് കൗണ്ടി), ആന്‍ഡ്രൂ വര്‍ഗീസ്. സഹോദരങ്ങള്‍ : എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ. തോമസ് (ബോബി) വര്‍ഗീസ് – ഹൂസ്റ്റണ്‍.
പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും : ഡാളസ് സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ മാര്‍ച്ച് 30 വ്യാഴാഴ്ച്ച വൈകുന്നേരം 4.30 മണി മുതല്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരവും നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.