Ultimate magazine theme for WordPress.

പരിശുദ്ധാത്മ നിറവിൽ കെൻറ്റക്കി

കെൻറ്റക്കിയിൽ സംസ്ഥാനത്തിലുള്ള ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 8 ബുധനാഴ്ച്ച മുതൽ പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ കവിഞ്ഞൊഴുക്ക്. അമേരിക്ക വീണ്ടും ജീവനുള്ള സത്യ ദൈവത്തിലേക്കും, വിശുദ്ധ ബൈബിളിലേക്കും മടങ്ങുന്നു. വിശുദ്ധ ബൈബിളിലെ യോവേൽ പ്രവചനത്തിന്റെ പൂർത്തീകരണം

കെൻറ്റക്കി : അമേരിക്കയിൽ പഴയ കാലത്തെ പോലെ വീണ്ടും അതിശക്തമായ പരിശുദ്ധാത്മാവിന്റെ ഉണർവിന്റെ നാളുകൾ. കെൻറ്റക്കി സംസ്ഥാനത്തിലുള്ള മെത്തഡിസ്റ്റുകാർ ആരംഭിച്ച ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ദിവസങ്ങളായി തുടരുന്ന പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ നിറവിലേക്ക് യുവതി യുവാക്കളുടെ നിർത്താതെയുള്ള കവിഞ്ഞൊഴുക്ക്. ശാന്തമായ അന്തരീക്ഷത്തിൽ വൈകാരിക പ്രകടനങ്ങളോ, വാദ്യോപകരണങ്ങളുടെ മേളകൊഴുപ്പോ ഇല്ലാതെ യുവതി യുവാക്കൾ തങ്ങളെ തന്നെ പരിശുദ്ധത്മാവിന് ഏൽപ്പിച്ച് കൊടുക്കുന്നു. ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയും രാവിലെ പത്ത് മണിയോടെ ചാപ്പൽ സർവീസിന്റെ യോഗവസാനം ഗായക സംഘം കോറസ് പാടി അശീർവാദം നിർത്തുവാൻ ആഗ്രഹിച്ചിട്ടും ആരും പിരിഞ്ഞ് പോകുവാൻ കഴിയാതെ വന്നപ്പോൾ മുതലാണ് അതിശക്തമായ ആത്മസാന്നിധ്യം വന്ന് കൂടിയ എല്ലാവരും അനുഭവിച്ചറിയുവാൻ തുടങ്ങിയത്. മുട്ടിന്മേലുള്ള പ്രാർത്ഥനയും, പാട്ടും, ധ്യാനവും, തിരുവചന വായനയും, കരഞ്ഞ് കൊണ്ട് തങ്ങളുടെ പാപങ്ങൾ ഏറ്റ് പറഞ്ഞും, അന്യഭാഷകളിൽ സംസാരിച്ചും, പ്രവചിച്ചും, ലോക സമാധാനത്തിനും, രോഗ സൗഖ്യത്തിനും, നീതിക്കും വേണ്ടിയുള്ള പ്രാർത്ഥനയുമായി ഒരാഴ്ചയിട്ടും യോഗം നിർത്തുവാൻ കഴിയാതെ ഇപ്പോഴും തുടരുകയാണ്. അടുത്തുള്ള പല യൂണിവേഴ്സിറ്റികളിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥികൾ ഇവിടേക്ക് ഇപ്പോഴും ഒഴുകി എത്തികൊണ്ടിരിക്കുന്നു. രാത്രിയിലും യോഗം തുടരുന്നു. 1905, 1970, 2006 എന്നീ വർഷങ്ങളിലും ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ആഴ്ച്ചകൾ ക്ലാസുകൾ മുടക്കിയുള്ള ഉണർവ് യോഗങ്ങൾ നടന്നിട്ടുണ്ട്.
\"\"
.

Sharjah city AG