Ultimate magazine theme for WordPress.

ക്രിസ്തീയ സ്നേഹത്തിന്റെ പ്രതീകമായി അതിർത്തി തുറന്ന് അര്‍മേനിയ

അങ്കാര: ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് അർമേനിയൻ ക്രൈസ്തവരെ കൊല ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്ത തുര്‍ക്കിയുടെ ക്രൂരതയുടെ മുറിപ്പാടുകള്‍ മറന്ന്‍ അതിർത്തി തുറന്നു സഹായങ്ങൾ എത്തിച്ച്
അർമേനിയ. ട്രക്കുകള്‍ അതിര്‍ത്തി കടന്നു കഴിഞ്ഞു. സഹായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു അര്‍മേനിയന്‍ നാഷണല്‍ അസംബ്ലിയുടെ വൈസ് പ്രസിഡന്റായ റൂബന്‍ റുബിനിയന്‍ ട്രക്കുകള്‍ അതിര്‍ത്തി കടക്കുന്നതിന്റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തു. അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ തുര്‍ക്കിയുടെ അംബാസഡറായി സേവനം ചെയ്തിട്ടുള്ള, നിലവില്‍ അര്‍മേനിയയിലെ അങ്കാരയുടെ പ്രത്യേക ദൂതനായ സെര്‍ഡാര്‍ കിലിക്ക് അര്‍മേനിയയുടെ സഹായത്തിനു നന്ദി അറിയിച്ചു. ഭൂകമ്പം ഉണ്ടായ ഉടന്‍തന്നെ അര്‍മേനിയ 28 അംഗ റെസ്ക്യൂ ടീമിനെ മതിയായ ഉപകരണങ്ങളുമായി തുര്‍കകിയിലേക്ക് അയച്ചിരുന്നെന്നും കിലിക്ക് പറഞ്ഞു. 100 ടണ്‍ ഭക്ഷണവും, മരുന്നുകളും, ശുദ്ധ ജലവും, മറ്റ് അവശ്യ വസ്തുക്കളുമായി 5 ട്രക്കുകളാണ് അതിര്‍ത്തി കവാടം വഴി തുര്‍ക്കിയിലെ അഡിയാമനിലേക്ക് പോയിരിക്കുന്നത്.

Leave A Reply

Your email address will not be published.