Ultimate magazine theme for WordPress.

ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ : തമിഴ്നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും. കരുണാനിധിയുടെ മണ്ഡലമായിരുന്ന ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് വിജയം നേടിയാണ് ഉദയനിധി സ്റ്റാലിന്‍ എംഎല്‍എയായി സ്ഥാനമേറ്റത്.
രാവിലെ ചെന്നൈയിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഭാര്യ ദുര്‍ഗ, കനിമൊഴി, ദയാനിധി മാരന്‍, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യനീതി പദ്ധതികള്‍ നടപ്പാക്കുകയും തമിഴരുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം നല്‍കിയിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ച് ഉദയനിധി സ്റ്റാലിന്‍ ട്വിറ്റ് ചെയ്തു.

Sharjah city AG