Ultimate magazine theme for WordPress.

യുവജന സെമിനാർ ഡിസംബർ 27 ന്

കടുത്തുരുത്തി: ക്രിസ്തീയ ന്യായവാദ രംഗത്തെ യുവാക്കളുടെ കൂട്ടായ്മയായ ഗ്രേ-സെൽസ് IGNITE-2023 എന്ന പേരിൽ എബനേസർ ബൈബിൾ കോളേജിൽ ഡിസംബർ 27 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 4 മണി വരെ സെമിനാർ നടക്കും. ക്രൈസ്തവ ലോകവീക്ഷണം , നിരീശ്വരവാദം, ജെൻഡർ ഐഡന്റിറ്റി, ക്രിസ്തുവിന്റെ ഉയർത്തെഴുനേൽപ്പ് തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ചുവടെ ചേർത്തിരിക്കുന്ന വിഷയങ്ങൾ ആസ്പദമാക്കിയാണ് ക്ലാസുകൾ.
പാസ്റ്റർ അനിൽ കൊടിത്തോട്ടം, ആശിഷ്, ജേക്കബ് വർഗീസ്, ആഷർ ജോൺ, അലൻ ജോൺ, അലൻ റൊസാരിയോ, രാഹുൽ രാജ് എന്നിവർ ക്ലാസുകൾ നയിക്കും. പ്രായഭേദമെന്യെ ആർക്കും പങ്കെടുക്കാം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മാത്രം. ഈ സെമിനാറിൽ സൗജന്യമായ പങ്കെടുക്കാം
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 96568 27727 +91 9496534348.

Leave A Reply

Your email address will not be published.