Ultimate magazine theme for WordPress.

ഫാദര്‍ സ്റ്റാന്‍ സാമിക്കെതിരേ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചത് : അമേരിക്കൻ ഫോറന്‍സിക്

ഭീമ കൊറെഗാവ് എന്ന കേസിൽ ആണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്

ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സാമിക്കെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കൻ ഫോറന്‍സിക് റിപ്പോർട്ട് .എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് അമേരിക്കന്‍ ഫോറന്‍സിക് സംഘമായ ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഭീമ കൊറെഗാവ് എന്ന കേസിൽ ആണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് .
നക്സൽ ഗൂഡാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നു സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടു വെച്ച ഇലക്ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്നുമാണ് പരിശോധനയിൽ തളിഞ്ഞിരിക്കുന്നത്.
ഫാ. സ്റ്റാൻ സാമിയുടെ അഭിഭാഷകരാണ് തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയത്. മാവോയിസ്റ്റുകൾ എഴുതിയ കത്തുകൾ എന്ന് എൻഐഎ വാദിച്ചത് ഉൾപ്പടെ 44 രേഖകളാണ് പരിശോധിച്ചത്.
നെറ്റ്വയർ എന്ന മാൽവെയർ ഉപയോഗിച്ചാണ് അദ്ദേഹത്തിന്‍റെ കന്പ്യൂട്ടർ ഹാക്ക് ചെയ്തത് എന്നാണ് ആഴ്സണൽ കണ്‍സൾട്ടിംഗ് വ്യക്തമാക്കുന്നത്. ഭീമ കൊറേഗാവ് കേസില്‍ വിചാരണ കാത്തുകഴിയുന്നതിനിടെ ഫാദര്‍ സ്റ്റാന്‍ സ്വാമി മരിച്ചിരുന്നു. ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായ അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഹൃദയസ്തംഭനംമൂലം മരിക്കുകയും ആയിരുന്നു . ഫാ. സ്റ്റാൻ സാമിയുടെ മരണത്തിന് 17 മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതായിരുന്നു എന്ന വിവരം പുറത്തു വരുന്നത്.

Leave A Reply

Your email address will not be published.