Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ ഡിസംബർ 10 മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻ്റർ കൺവൻഷൻ അടുത്ത മാസം 10, 11 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബണ്ണാർഗട്ടെ റോഡ്, മീനാക്ഷി മാളിന് എതിർവശം ലോയോളാ സ്കൂളിന് പുറകിലുള്ള മൈത്രേയ എക്കോ സ്പിരിചാലുറ്റി സെന്ററിൽ നടക്കും. സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പി.സി.ചെറിയാൻ (റാന്നി), കെ.ജെ.തോമസ് (കുമളി) എന്നിവർ പ്രസംഗിക്കും. ഇമ്മാനുവേൽ കെ.ബി ഗാനശുശ്രൂഷ നിർവഹിക്കും.
ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും.
.

Sharjah city AG
Leave A Reply

Your email address will not be published.