Ultimate magazine theme for WordPress.

മങ്കിപോക്സ്‌ ഇനി \’എംപോക്സ്‌\’; പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന

ജ​നീ​വ: രോഗ വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ച ഒരു രോ​ഗ​മാ​ണ് മ​ങ്കി​പോ​ക്സ്.‌ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് വൈറസിലൂടെ പകരുന്ന ഒരു രോഗമാണിത്. മ​ങ്കി​പോ​ക്സ് എ​ന്ന പേ​ര് വം​ശീ​യ​ചു​വ​യു​ള്ള​താ​ണെ​ന്നും തെ​റ്റി​ധാ​ര​ണ​യ്ക്കു​ള്ള സാ​ധ്യ​ത​യു​മു​ണ്ടെ​ന്നും വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇ​പ്പോ​ഴി​താ മ​ങ്കി​പോ​ക്സ് ഇനി \’എം​പോ​ക്സ്\’ (mpox) എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്ന് ലോകാരോഗ്യ സംഘടന പ്ര​ഖ്യാ​പിച്ചു. പെരുമാറ്റിയ വിവരം തിങ്കളാഴ്ച ലോകാരോഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. ദശകങ്ങളോളം പഴക്കമുള്ള ഈ രോ​ഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും വിദഗ്ധർ ചൂണ്ടിക്കാട്ടിയത് രണ്ട് കാരണങ്ങളാണ്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്ന വാദമാണ് പ്രധാനം. രണ്ടാമത്തേത് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാക്കും എന്നതായിരുന്നു. എങ്കിലും അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഈ ​ര​ണ്ട് പേ​രു​ക​ളും ഉ​പ​യോ​ഗ​ത്തി​ലു​ണ്ടാ​കുമെന്നും ശേ​ഷം മ​ങ്കി​പോ​ക്സ് എ​ന്ന പേ​ര് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യക്തമാക്കി.

Leave A Reply

Your email address will not be published.