Ultimate magazine theme for WordPress.

ഗോൾ നേട്ടം യേശുക്രിസ്തുവിന് നന്ദി സമര്‍പ്പിച്ചുള്ള നൈജീരിയൻ ഫുട്ബോൾ താരം റാഷിദത്ത്

റബത്ത് : മൊറോക്കോയിൽ നടക്കുന്ന വുമൺസ് ആഫ്രിക്കൻ നേഷൻസ് കപ്പിൽ ബുറുണ്ടിക്കെതിരെ ഗോളടിച്ചതിനുശേഷം ‘താങ്ക്യൂ ജീസസ്’ എന്നെഴുതിയ വാചകം ഉള്ള ജേഴ്സി കാണികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് റാഷിദാത്ത് തന്റെ നേട്ടം കര്‍ത്താവിനുള്ള മഹത്വം നൽകാനുള്ള അവസരമാക്കി മാറ്റിയത്. ജൂലൈ 10നു നടന്ന മത്സരത്തില്‍ ടീമിന് ലഭിച്ച ഒരു പെനാൽറ്റിയാണ് റാഷിദാത്ത് ഗോളാക്കി മാറ്റിയത്. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സൂപ്പർ ഫാൽകൺസ് എന്ന പേരിൽ അറിയപ്പെടുന്ന നൈജീരിയന്‍ ടീം വിജയം കരസ്ഥമാക്കി.
യേശുവേ നീ മതി” എന്ന ജേഴ്സി ധരിച്ച താരത്തിന്റെ ചിത്രവുമുണ്ട്. ”സങ്കീര്‍ത്തനങ്ങള്‍ 46:10” ജേഴ്സിയില്‍ എഴുതിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കാമറൂണിനെതിരെയും വിജയം നേടിയതോടെ നൈജീരിയൻ ടീമിന് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന 2023 ഫിഫ വനിതാ ലോകകപ്പിൽ യോഗ്യത ലഭിച്ചിരിക്കുകയാണ്.

Sharjah city AG